പെൻഷൻ മസ്റ്ററിംഗ്

July 18, 2026

കപ്പൂർ പഞ്ചായത്ത് പരിധിയിലെ 2025 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ പെൻഷൻ അനുവദിച്ചിട്ടുള്ള വാർദ്ധക്യ കാല പെൻഷൻ, വിധവ പെൻഷൻ , 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ, കർഷക തൊഴിലാളി വികലാംഗ പെൻഷൻ തുടങ്ങി പെൻഷൻ കൈപറ്റുന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നകം മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 2026 ജനുവരിക്ക് ശേഷം പെൻഷൻ പാസ്സായവർ മസ്റ്ററിംഗ് നടത്തേണ്ടതില്ല. സമീപത്തെ അക്ഷയ സെന്‍റർ വഴി ആധാർ കാർഡ് നമ്പർ സഹിതമാണ് മസ്റ്ററിംഗ് നടത്തേണ്ടത്. കിടപ്പ് രോഗികളുടെ മസ്റ്ററിംഗ് വീട്ടിലെത്തി ചെയ്യാൻ സൗകര്യപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

poster