2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

നസീമ നാസർ കെ

പ്രസിഡൻ്റ്

രാജീവ് പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആമിനക്കുട്ടി കെ വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷരീഫ് എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്മിത കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫിയാസ് ടി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കുമരനെല്ലൂർ, താലൂക്ക് : പട്ടാമ്പി, ജില്ല : പാലക്കാട്, കേരളം

വാർഡുകൾ : 20, നിയമസഭാ മണ്ഡലം : തൃത്താല, ലോകസഭ മണ്ഡലം : പൊന്നാനി

വില്ലേജ് : കപ്പൂർ

ആകെ ജനസംഖ്യ : 31337, വിസ്തൃതി : 23.5 ച.കീ.മീറ്റർ, ജനസാന്ദ്രത : 1333.48 ച.കീ.മീ

അതിരുകൾ : 

വടക്ക് : ആനക്കര ഗ്രാമപഞ്ചായത്ത്

തെക്ക് : ചാലിശ്ശേരി, ആലംകോട് ഗ്രാമപഞ്ചായത്തുകൾ

കിഴക്ക് : പട്ടിത്തറ, ചാലിശ്ശേരി ഗ്രാമപഞ്ചായത്തുകൾ

പടിഞ്ഞാറ് : ആലംകോട് , വട്ടംകുളം ഗ്രാമപഞ്ചായത്തുകൾ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കപ്പൂർ ഗ്രാമം: ചരിത്രവും പൈതൃകവും പ്രാചീന സംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രമുള്ള കപ്പൂർ ഗ്രാമത്തിന്‍റെ പൗരാണികതയ്ക്ക് തെളിവാണ് ഇവിടുത്തെ ശിലായുഗ ഗുഹകളും നന്നങ്ങാടികളും പുരാതന ആരാധനാലയങ്ങളും. ശൂലപാണി വാര്യർ, കെ.പി. മാധവമേനോൻ തുടങ്ങിയ പ്രമുഖരിലൂടെ ദേശീയ പ്രസ്ഥാനത്തിൽ ഈ നാട് വലിയ പങ്കുവഹിച്ചു. കുടിപ്പള്ളിക്കൂടങ്ങളിലൂടെ വിദ്യാഭ്യാസം തുടങ്ങിയ ഇവിടെ കുമരനല്ലൂരിലാണ് ആദ്യമായി ബോർഡ് സ്കൂളുകളും നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗ്രാമീണ വായനശാലയും സ്ഥാപിതമായത്. മഹാകവി അക്കിത്തം, ചിത്രകാരൻ അക്കിത്തം നാരായണൻ, ശാസ്ത്രജ്ഞൻ ഡോ. അഹമ്മദ് ബാവഷ, ജസ്റ്റിസ് പി.ടി. രാമൻനായർ തുടങ്ങിയ അന്തർദേശീയ പ്രശസ്തരായ നിരവധി പ്രതിഭകളെ ഈ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. കപ്പൂരിലെ ഉത്സവങ്ങളും ആണ്ടുനേർച്ചകളും ജനങ്ങൾ ഒരേ മനസ്സോടെയാണ് കൊണ്ടാടുന്നത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 14, 2026

2026 ഒക്ടോബർ 14, 15, 16 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.

തെരുവ് നായ്ക്കൾക്കുള്ള പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം26-27 വാർഷിക പദ്ധതി കപ്പൂർ ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ മൃഗാശുപത്രിഉദ്ഘാടനം2026 ഒക്ടോബർ 14 ബുധൻ 11 മണിക്ക് പഞ്ചായത്ത് പരിസരംഭാരവാഹികൾ / വിശിഷ്ടാതിഥികൾ:ഉദ്ഘാടനം:നസീമ നാസർ (പഞ്ചായത്ത് പ്രസിഡന്റ്)അധ്യക്ഷൻ:രാജീവ് പാറയിൽ (പഞ്ചായത്ത് വൈസ്...

കൂടുതൽ വായിക്കുക