ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന കപ്പൂർ ഗ്രാമ പഞ്ചായത്ത് ഭൂപ്രകൃതിയനുസരിച്ച് ഇട നാട് മേഘലയിൽ വരുന്നു. അക്ഷാംശം 10.7715° N,76,0653° E രേഖാംശവുമാണ്. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയിൽ 10% കുന്നിൻ മുകളിലെ സമതലപ്രദേശങ്ങളും 30% ചരിവു പ്രദേ ശവും 35% സമതല പ്രദേശവും 25% വയലുമാണ്. വയലുകൾ കൂടുതലും ഇരുപ്പുനിലങ്ങളാണ്. നെല്ല്, തെങ്ങ്, വാഴ, കമുങ്ങ്, കുരുമുളക്, കപ്പ, എന്നിവയാണ് പഞ്ചായത്തിൽ കൃഷിചെയ്യുന്ന പ്രധാനപ്പെട്ട വിളകൾ 24 കുളങ്ങളും 10 തോടുകളുമാണ് ഈ പഞ്ചായത്തിൽ കൃഷിക്കായി ഉപയോഗിക്കുന്ന പ്രധാന ജല സ്രോതസ്സുകൾ. മഴയെ ആശ്രയിച്ചാണ് ഭൂരിഭാഗം കൃഷിക്കാരും കൃഷിയിറക്കുന്നത്. കൃഷിക്കാവശ്യമായ ഇറിഗേഷൻ പദ്ധതി കളും മറ്റ് വൻകിട ജലവിതരണ പദ്ധതികളും ഒന്നും തന്നെ യില്ല എന്നത് കർഷകരെ ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ്. ഇത്തരം ന്യൂനതകൾ ഉൽപ്പാദനത്തെ കാര്യമായി ബാധിക്കു കയും കാലവസ്ഥയിലുണ്ടാകുന്ന നേരിയ തോതിലുള്ള വ്യതി യാനം പോലും കർഷകനെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു ണ്ട്. പഞ്ചായത്തിലെ ജനങ്ങളിൽ മൂന്നിലൊന്നും കാർഷിക മേഘലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്.
പാലക്കാട് ജില്ല പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിലാണ് കപ്പൂർ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കപ്പൂർ വില്ലേജിലായി വ്യാപിച്ച് കിടക്കുന്ന ഈ പഞ്ചായത്തിന് 23.52 ച.കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനക്കര പഞ്ചായത്തും, കിഴക്ക് ഭാഗത്ത് പട്ടി ത്തറ, ചാലിശ്ശേരി പ ഞ്ചായത്തുകളും, തെക്ക് ഭാഗത്ത് ആനക്ക ര, ആലംങ്കോട്, വട്ടംകുളം പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്താണ് കപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ ഭൂപ്രകൃതി അനുസരിച്ച് കുന്നിൻമുകളിലെ സമതലപ്രദേശം, ചരിവ് പ്രദേ ശം, സമതല പ്രദേശം, വയൽ എന്നിങ്ങിനെ നാലായി തരംതി രിക്കാം. ചരിവ് പ്രദേശങ്ങളിൽ തെങ്ങാണ് പ്രധാന കൃഷി. ഇട വിളയായി കുരുമുളകും ചുരുങ്ങിയ തോതിൽ റബ്ബറും കൃഷി ചെയ്യുന്നു. വയലുകൾ കൂടുതലും ഇരിപ്പു നിലങ്ങളാണ്. സമ തല പ്രദേശങ്ങളിൽ കവുങ്ങും, തെങ്ങും ഇടവിളയായി വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ, കുരുമുളക്, പച്ചക്കറികൾ, എന്നിവയും കൃഷിചെയ്യുന്നു.