ജാഗ്രത സമിതി
ജാഗ്രത സമിതി
സഹായി – സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വേദി
എന്താണ് ജാഗ്രത സമിതി?
സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ ജീവൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംരക്ഷണ വേദിയാണ് ജാഗ്രത സമിതി. പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ സമിതികൾ അടിയന്തരമായി പ്രവർത്തിക്കുന്നു.
സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ ജീവൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംരക്ഷണ വേദിയാണ് ജാഗ്രത സമിതി. പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ സമിതികൾ അടിയന്തരമായി പ്രവർത്തിക്കുന്നു.
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ അടിയന്തര ഇടപെടലുകൾ നടത്തുകയും ചെയ്യുക.
സ്ത്രീകളും കുട്ടികളും കക്ഷികളായി വരുന്ന ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തരമായി പരിഹാരമുണ്ടാക്കുകയും ചെയ്യുക.
സ്വയം പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് കൈമാറുക.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികളുടെയും പദ്ധതികളുടെയും ഏകോപനം സാധ്യമാക്കുക.
അതിക്രമങ്ങൾ ഇല്ലാത്ത സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ജനകീയ കൂട്ടായ്മകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക.
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന (11 അംഗങ്ങൾ)
പ്രധാന ഭാരവാഹികൾ
- ചെയർപേഴ്സൺ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- വൈസ് ചെയർപേഴ്സൺ: വൈസ് പ്രസിഡന്റ്
- കൺവീനർ: ഐ.സി.ഡി.എസ് സൂപ്പർവൈസർ (വനിതാ ശിശു വികസന വകുപ്പ്)
- കോ-കൺവീനർ: പഞ്ചായത്ത് സെക്രട്ടറി
മറ്റ് അംഗങ്ങൾ & ക്ഷണിതാക്കൾ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
- അഭിഭാഷക
- സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
- എസ്.സി / എസ്.ടി വിഭാഗത്തിലെ വനിതാ പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
- പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
- സി.ഡി.എസ് ചെയർപേഴ്സൺ
- വാർഡ്തല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
- ക്ഷണിതാക്കൾ: ജില്ലാ ബാല സംരക്ഷണ സമിതി (DCPC) പ്രതിനിധി, വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ
കപ്പൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ
| ക്രമ നം. | പദവി | പേര് | ഫോൺ നമ്പർ |
|---|---|---|---|
| 1 | ചെയർപേഴ്സൺ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) | ചെയർപേഴ്സൺ | 9496047106 |
| 2 | വൈസ് ചെയർപേഴ്സൺ (വൈസ് പ്രസിഡന്റ്) | - | - |
| 3 | കൺവീനർ (ഐ.സി.ഡി.എസ് സൂപ്പർവൈസർ) | - | - |
| 4 | കോ-കൺവീനർ (പഞ്ചായത്ത് സെക്രട്ടറി) | - | - |
| 5 | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | - | - |
| 6 | അഭിഭാഷക | - | - |
| 7 | പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ | - | - |
| 8 | എസ്.സി / എസ്.ടി വിഭാഗത്തിലെ വനിതാ പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക | - | - |
| 9 | പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ | - | - |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | - | - |
| 11 | വാർഡ്തല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ | - | - |
| 12 | കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ | - | - |
വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി
തദ്ദേശഭരണതലത്തിലെ ജാഗ്രതസമിതിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ ജാഗ്രത സമിതി. സൗകര്യമനുസരിച്ച് ഗ്രാമസഭകളോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ ഇവയുടെ യോഗങ്ങൾ സംഘടിപ്പിക്കാം.
വാർഡ്തല സമിതി ഘടന
- ചെയർപേഴ്സൺ: വാർഡ് മെമ്പർ / കൗൺസിലർ
- വൈസ് ചെയർപേഴ്സൺ: എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത
- കൺവീനർ: അങ്കണവാടി വർക്കർ (വർക്കറുടെ അഭാവത്തിൽ സഹായി) / മറ്റ് വനിതാ കമ്മ്യൂണിറ്റി വർക്കർ (ആശ / എസ്.സി / എസ്.ടി പ്രൊമോട്ടർ / പ്രേരക്)
- ജോയിന്റ് കൺവീനർ: പൊതു സ്വതന്ത്രനായ ഒരാൾ
അംഗങ്ങളും ക്ഷണിതാക്കളും
- പൊതുസ്വതന്ത്രനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ടയർഡ് ഉദ്യോഗസ്ഥർ)
- സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ)
- പ്രധാന രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീയായിരിക്കണം)
- എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി (ഒരാൾ)
- എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ): വാർഡിലെ ആരോഗ്യ പ്രവർത്തക, സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി, അങ്കണവാടി അധ്യാപിക, വാർഡ് വികസന സമിതി കൺവീനർ, ബാലസഭ/സഭാ പ്രസിഡന്റ്.